രാജ്യത്തെ കാര്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസുക്കി പുതിയ വാഗ്‌ദാനവുമായി രംഗത്തെത്തി - ഹാപ്പി കസ്റ്റമര്‍ ഓഫര്‍.
ഈ പദ്ധതി അനുസരിച്ച് ഡിസംബര്‍ 16 മുതല്‍ 31 വരെ വാങ്ങുന്ന മാരുതിയുടെ വിവിധ മോഡല്‍ കാറുകള്‍ക്കു വന്‍ വില കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 10,000 മുതല്‍ 45,000 രൂപ വരെയാണ് കിഴിവു ലഭിക്കുന്നത്.
മാരുതി കാറുകള്‍ക്കു കേരളത്തില്‍ ബാധകമായ വിലക്കിഴിവ് ഇതു മാത്രമാണെന്നു പ്രമുഖ ഡീലര്‍മാര്‍ പറഞ്ഞു. മാരുതിയുടെ എക്‌സ്ചേഞ്ച് ഉള്‍പ്പെടെയുള്ള ആനുകൂല്യമാണിത്.
വിവിധ മോഡലുകള്‍ക്ക് പ്രഖ്യാപിച്ച വിലക്കിഴിവ് അനുസരിച്ച് മാരുതിക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച മോഡലായ എം 800 ന് 15,000 രൂപ കിഴിവ് ലഭിക്കും. അതേ സമയം ഓംനിക്ക് 17,500 രൂപയും ഓള്‍ട്ടോയ്ക്ക് 14,000 രൂപയും കിഴിവ് ലഭിക്കും.