കൊച്ചി|
WEBDUNIA|
Last Modified വെള്ളി, 29 ഫെബ്രുവരി 2008 (10:27 IST)
ആഗോളവത്കരണം നടപ്പാക്കാനുള്ള ശ്രമത്തില്‍ ഇന്ത്യയിലെ ലൈഫ് ഇന്‍ഷ്വറന്‍സ് രംഗത്തേക്കും വിദേശ കമ്പനികളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതോടെ നിരവധി കമ്പനികള്‍ ഈ രംഗത്തേക്ക് കടന്നു വന്നു. ഇവയില്‍ ചിലത് രാജ്യത്തെ വിവിധ ബാങ്കുകളുടെ സഹായത്തോടെയുള്ള സംയുക്ത സംരംഭങ്ങളായിരുന്നു. ഇതിനൊപ്പം ചില കമ്പനികള്‍ നേരിട്ടും ഈ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്. ഇത്തരത്തിലെത്തിയ ഒരു പ്രമുഖ കമ്പനിയാണ് മാക്സ് ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി.
ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് നാളുകളായെങ്കിലും കേരളത്തില്‍ ഇപ്പോഴാണ് ഇവര്‍ ശാഖ ആരംഭിച്ചത്. മാക്സ് ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സിന്റെ സംസ്ഥാനത്തെ ആദ്യ ജനറല്‍ ഓഫീസ് കൊച്ചിയില്‍ പാലാരിവട്ടം ബൈപാസ് ജംഗ്ക്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
സാധാരണ ഗതിയിലുള്ള നികുതി ഒഴിവാക്കാനായുള്ള മാര്‍ഗമായല്ലാതെ സാമ്പത്തിക സുരക്ഷയ്ക്കും ധനസമ്പാദനത്തിനുള്ള മാര്‍ഗമായും ഇന്‍ഷ്വറന്‍സിനെ കാണാന്‍ ജനങ്ങളെ പഠിപ്പിക്കുകയാണ് മാക്സ് ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സിന്റെ ലക്ഷ്യമെന്ന് ഡിസ്ട്രിബ്യൂഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് സൂദ് വിശദീകരിച്ചു.
മാക്സ് ലൈഫിന്റെ ഇപ്പോഴത്തെ ശ്രമം ഉപയോക്താക്കള്‍ക്ക് സുരക്ഷ നല്‍കുന്നതിനും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ധന സമ്പാദനത്തിനുള്ള മാര്‍ഗങ്ങള്‍ അവതരിപ്പിക്കുക എന്നതാണ്.
സംസ്ഥാനത്ത് കൂടുതല്‍ മികവോടെ സേവനം എത്തിക്കുന്നതിനായി കൊച്ചിയിക്കു പുറമേ ആറ് പുതിയ ഓഫീസുകള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്ന് സൂദ് പറഞ്ഞു. കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലാണ് പുതിയ ഓഫീസുകള്‍ തുറക്കുന്നത്.
മാക്സ് ന്യൂയോര്‍ക്ക് ലൈഫ് ഇതുവരെയായി 2.1 ദശലക്ഷത്തിലധികം പോളിസികള്‍ വിറ്റഴിച്ചിട്ടുണ്ട്. മികച്ച കോര്‍പറേറ്റ് ഗവേണന്‍സ് മാതൃകയിലൂടെ സത്യസന്ധവും സേവന സന്നദ്ധവുമായ പ്രവര്‍ത്തനങ്ങളാണ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് രാജേഷ് സൂദ് കൂട്ടിച്ചേര്‍ത്തു.