മലബാര്‍ ഗ്രൂപ്പ്‌ ഐടി മേഖലയിലേക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

കോഴിക്കോട്‌ | WEBDUNIA| Last Modified വെള്ളി, 21 മാര്‍ച്ച് 2014 (17:03 IST)
PRO
സ്വര്‍ണ വ്യാപാര രംഗത്തെ പ്രമുഖരായ മലബാര്‍ ഗ്രൂപ്പ്‌ ഐടി മേഖലയിലേക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ബാംഗൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആറ്റ്ന ടെക്നോളജീസില്‍ മൂലധന നിക്ഷേപം നടത്തിയാണ്‌ മലബാര്‍ ഗ്രൂപ്പ്‌ ഐടി മേഖലയിലേക്ക്‌ കടക്കുന്നത്‌.

കോഴിക്കോട്‌ നടന്ന ചടങ്ങില്‍ മൂലധന നിക്ഷേപവുമായി ബന്ധപ്പെട്ട ധാരണാ പത്രം മലബാര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.പി. അഹമ്മദും ആറ്റ്ന ടെക്നോളജീസ്‌ ചെയര്‍മാന്‍ സി.ആര്‍. വെങ്കിടേഷും പരസ്പരം കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :