ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 24 ഓഗസ്റ്റ് 2007 (11:39 IST)
പൊതുമേഖലയിലെ ബി.എസ്.എന്‍.എല്ലില്‍ നിന്ന് 500 കോടി രൂപയ്ക്കുള്ള കരാര്‍ ഐ.റ്റി.രംഗത്തെ പ്രമുഖ സ്ഥാപനമായ എച്ച്.സി.എല്‍ ഇന്ഫോസിസ്റ്റംസിനു ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എച്ച്.സി.എല്‍ ഇന്‍ഫോസിസ്റ്റംസ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അജയ് ചൌധരി വെളിപ്പെടുത്തിയതാണിത്.
ബി.എസ്.എന്‍.എല്‍ സിസ്റ്റം നവീകരിക്കുന്നത് സംബന്ധിച്ചാണ് ഈ കരാര്‍ നല്‍കിയിട്ടുള്ളത്. ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ പദ്ധതി നടപ്പാക്കണമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.
ബി.എസ്.എന്‍.എല്‍ കരാറില്‍ കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ആധുനിക സൌകര്യങ്ങളുള്ള രണ്ട് ഡാറ്റാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയും ഉള്‍പ്പെടുന്നു.