ബിഒബി അറ്റാദായം ഉയര്‍ന്നു

മുംബൈ| WEBDUNIA|
പൊതുമേഖലാ ദാതാവായ ബാങ്ക് ഓഫ് ബറോഡ നാലാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. അറ്റാദായത്തില്‍ ഗണ്യമായ ഉയര്‍ച്ചയാണ് ബാങ്ക് മാര്‍ച്ച് പാദത്തില്‍ കൈവരിച്ചത്.

ജനുവരി-മാര്‍ച്ച് കാലയളവില്‍ 752.69 കോടി രൂപയാണ് ബാങ്കിന്‍റെ അറ്റാദായം. മുന്‍ വര്‍ഷം ഈ കാലയളവില്‍ അറ്റാദായം 276.44 കോടി രൂപയായിരുന്നു. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബാങ്ക് ഇക്കാര്യമറിയിച്ചത്.

മാര്‍ച്ച് പാദത്തില്‍ വരുമാനം 28.50 ശതമാനം ഉയര്‍ന്ന് 4,992.41 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവില്‍ 3,885 കോടി രൂപയായിരുന്നു ബാങ്കിന്‍റെ വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്ക് ബാങ്ക് 90 ശതമാനത്തിന്‍റെ ഓഹരി ലാഭം പ്രഖ്യാപിച്ചിട്ടുണ്ട്.

മാര്‍ച്ച് പാദത്തില്‍ ബാങ്കിന്‍റെ പലിശ വരുമാനം 24 ശതമാനം ഉയര്‍ന്ന് 4,138.78 കോടി രൂപയായി. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 2,227.20 കോടി രൂപയാണ് ബാങ്കിന്‍റെ മൊത്തം അറ്റാദായം. 55.15 കോടി രൂപയുടെ ഉയര്‍ച്ചയാണ് അറ്റാദായത്തിലുണ്ടായത്. 2008-09 സാമ്പത്തിക വര്‍ഷം മൊത്ത വരുമാനം 17,754.22 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 13,864.51 കോടി രൂപയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :