ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 27 ജൂലൈ 2009 (12:57 IST)
സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് 85 ശതമാനം ലാഭ വളര്‍ച്ച. ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തിലെ കണക്ക് പ്രകാരം 685.38 കോടിയാണ് ബാങ്കിന്‍റെ അറ്റാദായം.
കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍ 370.86 കോടിയായിരുന്നു ബാങ്കിന്‍റെ അറ്റാദായം. ബി എസ് ഇയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ബാങ്ക് ലാഭക്കണക്കുകള്‍ വ്യക്തമാക്കിയത്. ബാങ്കിന്‍റെ പലിശയിനത്തിലും 22 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായി.
4032.11 കോടിയാണ് ഇക്കാലയളവിലെ പലിസയിനത്തില്‍ നിന്നുള്ള വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേക്കാലയളവില്‍ ഇത് 3860.37 കോടിയായിരുന്നു.
മൊത്തവരുമാനത്തിലും സമാനമായ ഉയര്‍ച്ചയുണ്ടായി. 4,735.15 കോടി രൂപയാണ് ആദ്യ പാദത്തിലെ മൊത്ത വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേക്കാലയളവില്‍ ഇത് 3,806.37 കോടി രൂപ ആയിരുന്നു.