ആഗോള സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ അതിജീവിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ആകുമെന്ന് ഐ എം എഫ്. യൂറോപ്യന്‍ രാജ്യങ്ങളുടെ കടപ്രതിസന്ധി ആഗോളതലത്തില്‍ ഉണ്ടാക്കുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ആകുമെന്നാണ് ഐ എം എഫ് പറയുന്നത്.
എന്നാല്‍ 2012 ഏഷ്യക്ക് ബുദ്ധിമുട്ടേറിയ വര്‍ഷമായിരിക്കുമെന്ന് ഐ എം എഫിന്റെ ഏഷ്യ-പസിഫിക്ക് വിഭാഗത്തിലെ സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു. കയറ്റുമതിയെ അമിതമായി ആശ്രയിക്കുന്നതിനാലാണ് ഇതെന്നും വിദഗ്ധര്‍ പറഞ്ഞു.
ഉത്പ്പന്നങ്ങളുടെ കയറ്റുമതിയെ അതിയായി ആശ്രയിക്കുന്ന രാജ്യങ്ങളാണ് ഏഷ്യയിലേത്. അതുകൊണ്ട് തന്നെ ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച ഇത്തരം ഉത്പ്പന്നങ്ങള്‍ക്ക് പുറം രാജ്യങ്ങളിലുള്ള ആവശ്യം ആശ്രയിച്ചിരിക്കുമെന്ന് ഐ എം എഫ് പറഞ്ഞു.