പോക്കറ്റിലൊതുങ്ങുന്ന വില, 5,000 എംഎച്ച് ബാറ്ററി; മോട്ടോ ഇ4 പ്ലസ് ഇന്ത്യയില്‍ !

മോട്ടോ ഇ4 പ്ലസ് ഇന്ത്യയിലെത്തി

Mobile ,  Smartphone ,  Moto E4 ,  Moto E4 Plus,  മോട്ടോ ഇ4 ,  മോട്ടോ ഇ4 പ്ലസ് ,  സ്മാര്‍ട്ട്ഫോണ്‍
സജിത്ത്| Last Modified വെള്ളി, 14 ജൂലൈ 2017 (11:19 IST)
ലെനോവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ മോട്ടോ ഇ 4 പ്ലസ് ഇന്ത്യയിലെത്തി. ആന്‍ഡ്രോയ്ഡ് 7.1 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ഫിംഗര്‍പ്രിന്റ്‌ സ്കാനിങ് സെന്‍സര്‍, മുന്‍ക്യാമറ ഫ്ലാഷ്, കുറച്ചുകൂടി വലിയ 5.5 എച്ച്ഡി ഡിസ്പ്ലേ എന്നീ സവിശേഷതകളുണ്ട്. 9999 രൂപയാണ് ഈ ഫോണിന്റെ വില.


മെറ്റല്‍ പുറചട്ടയോട് കൂടിയ പ്ലസിനു മോട്ടോ ജി 5നെ പോലെ വൃത്താകൃതിയിലുള്ള ക്യാമറ ഫ്രെയിമും ആന്റിന ലൈനുകളുമാണ് ഉള്ളത്. സ്പീക്കര്‍ ഗ്രില്ലും മോട്ടറോളയുടെ ലോഗോയും പുറകുവശത്താണ് നല്‍കിയിരിക്കുന്നത്. വെള്ളത്തെ പ്രതിരോധിക്കുന്ന വാട്ടര്‍ റിപ്പല്ലന്റ് കോട്ടിങ്ങും ഈ ഫോണിന് നല്‍കിയിട്ടുണ്ട്.

നീക്കം ചെയ്യാന്‍ കഴിയാത്ത 5,000 എംഎച്ച് ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത. ഇതിനാവട്ടെ ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും കമ്പനി നല്‍കിയിട്ടുണ്ട്. 155x77.5x9.55 എംഎം വലിപ്പമുള്ള ഈ ഫോണിന് 181 ഗ്രാം ഭാരമാണുള്ളത്. ഫൈന്‍ ഗോള്‍ഡ്‌, അയണ്‍ ഗ്രേ എന്നീ നിറങ്ങളില്‍ ഇ4 പ്ലസ് ലഭ്യമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :