പെട്രോള്‍ വില ലിറ്ററിനു രണ്ടു രൂപ കുറച്ചു. എന്നാല്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ നിരക്ക് നിലവില്‍ വന്നു. പൊതുമേഖല എണ്ണക്കമ്പനികള്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.
ഒമ്പതു മാസത്തിനിടെ ഇത് ആദ്യമായാണ് പെട്രോള്‍ വില ഇത്രയും കുറയുന്നത്. ഡീസല്‍ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ ആലോചിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ഉയരും എന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഈ പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു.
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. അതിനാലാണ് പെട്രോള്‍ വില കുറയ്ക്കുന്നത്.