പുറംജോലി കരാര്‍: കമ്പനികള്‍ക്ക് നികുതിയിളവില്ലെന്ന് ഒബാമ
വാഷിംഗ്‌ടണ്‍|
WEBDUNIA|
PRO
PRO
പുറംജോലി കരാറുകളിലൂടെ വിദേശത്തു തൊഴില്‍ നല്‍കുന്ന കമ്പനികള്‍ക്ക് നികുതി ആനുകൂല്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. അമേരിക്കയില്‍ ഭാവിയില്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നിര്‍മാതാക്കളെ കാത്തിരിക്കുന്നതു വന്‍ നികുതി ആനുകൂല്യമായിരിക്കുമെന്നും ഒബാമ പറഞ്ഞു.
അമേരിക്കയില്‍ തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്കു മാത്രമേ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കൂ. തൊഴിലവസരങ്ങള്‍ കൂടുതല്‍ ഉണ്ടാക്കാനും നിര്‍മാണ മേഖലയെ കാര്യക്ഷമമാക്കാനും ഇത്തരമൊരു നടപടിയെന്ന് ഒബാമ പറഞ്ഞു.
പുറംജോലി കറാറിനെതിരെ അമേരിക്ക നിലപാട് സ്വീകരിക്കുന്ന ഇന്ത്യയിലെ ഐടി കമ്പനികള്‍ക്കു കനത്ത വെല്ലുവിളിയാണ്. ഐടി കമ്പനികളുടെ കയറ്റുമതി വരുമാനത്തിന്റെ 60% അമേരിക്കയില്‍ നിന്നാണ്.