പുന:സംസ്കരണ ഊര്‍ജ്ജ പങ്കാളിത്തം ആഗ്രഹിക്കുന്നതായി ഒബാമ

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (19:35 IST)
ഇന്ത്യയുമായുള്ള പുന:സംസ്കരണ ഊര്‍ജ്ജ പങ്കാളിത്തം ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രത്യേക ദുതനായി വാഷിംഗ്ടണിലെത്തിയ ശ്യാം സരണിനോടാണ് ഒബാമ ഇക്കാര്യമറിയിച്ചത്.

ഈ മാസമാദ്യം ലണ്ടനില്‍ ജി20 ഉച്ചകോടിക്കിടെ മന്‍മോഹന്‍ സിംഗുമായി ഒബാമ കൂടിക്കാഴ്ച നടത്തിയിരുന്നു. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചും ഇരു നേതാക്കളും വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഒബാമയുടെ പുതിയ പ്രസ്താവനയെന്നാണ് കരുതുന്നത്.

ഫോസില്‍ ഇന്ധനങ്ങളെ അധികം ആശ്രയിക്കാത്ത തരത്തില്‍ മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍ തേടാനുള്ള യുഎസ് ഭരണകൂടത്തിന്‍റെ പുതിയ നീക്കങ്ങളുടെ ഭാഗമായും ഒബാമയുടെ പ്രസ്താവനയെ വ്യാഖ്യാനിക്കുന്നുണ്ട്. 17 രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക് വൈറ്റ് ഹൌസില്‍ നല്‍കിയ വിരുന്നിനിടെയാണ് ഒബാമ ശ്യാം സരണുമായി കൂടിക്കാഴ്ച നടത്തി തന്‍റെ പുതിയ പ്രഖ്യാപനമറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :