പാട്‌നിയുടെ ഓപ്പണ്‍ ഓഫറുമായി ഐഗേറ്റ്

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 11 ജനുവരി 2011 (15:21 IST)
പാട്‌നി കമ്പ്യൂട്ടേഴ്‌സിന്റെ ഓഹരികളുടെ 20.6 ശതമാനം ഓപ്പണ്‍ ഓഫറിന്. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഗേറ്റ് പാട്‌നിയെ ഏറ്റെടുത്തതിനു ശേഷം അറിയിച്ചതാണ് ഇക്കാര്യം. മാര്‍ച്ച് 4ന് തുടങ്ങുന്ന ഓഫര്‍ മാര്‍ച്ച് 23ന് അവസാനിക്കുമെന്ന് കമ്പനി അറിയിച്ചു.

അപാക്‌സ് പാര്‍ട്ട്‌നേഴ്‌സുമായി ചേര്‍ന്ന് പാട്‌നി കമ്പ്യൂട്ടേഴിസിന്റെ 63 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ധാരണയായതായി ഐഗേറ്റ് ഇന്നലെ അറിയിച്ചിരുന്നു. 120 കോടി ഡോളറിനാണ് ഇടപാട്. അപാക്‌സ് പാര്‍ട്ട്‌നേഴ്‌സിന് 27 മുതല്‍ 38 ശതമാനം വരെ ഓഹരികളായിരിക്കും ഐഗേറ്റിലുണ്ടാവുക. കൂടാതെ കമ്പനിയുടെ ബോര്‍ഡില്‍ പ്രാതിനിധ്യവും ലഭിക്കും.

പാട്‌നി കമ്പ്യൂട്ടേഴ്‌സിന്റെ സ്ഥാപകരായ നരേന്ദ്ര പാട്‌നി, ഗജേന്ദ്ര പാട്‌നി, അശോക് പാട്‌നി എന്നിവരുടെ കൈവശമുള്ള 45.6 ശതമാനം ഓഹരികളും, സ്വകാര്യ കമ്പനിയായ ജനറല്‍ അറ്റലാന്റിക്കിന് കൈവശമുള്ള 17.4 ശതമാനം ഓഹരികളുമാണ് ഐഗേറ്റ് വാങ്ങിയത്. 2011 ആദ്യ പകുതിയോടെ തന്നെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നതെന്ന് ഐഗേറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫനീഷ് മൂര്‍ത്തി വ്യക്തമാക്കിയിരുന്നു.

പാട്‌നി എന്നിവ വ്യത്യസ്ഥമായ ബ്രാന്‍ഡുകളായി തുടരാനാണ് തീരുമാനമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :