ബജാജ് കുടുംബത്തിലെ മുന്‍നിര ഇരുചക്രവാഹനമായ പള്‍സര്‍ വില്പനയില് പുതിയ റെക്കോഡ് കുറിച്ചു. പള്‍സറിന്റെ പുതിയ മോഡലായ 135 എല്‍എസ് എഴുപത്തിയഞ്ച് ദിവസത്തിനുള്ളില്‍ അമ്പതിനായിരം എണ്ണമാണ് വിറ്റഴിഞ്ഞത്.
ലൈറ്റ് സ്പോര്‍ട്സ് വാഹനമാണ് പള്‍സര്‍ 135 എല്‍എസ്. സീറ്റിംഗില്‍ ഉള്‍പ്പെടെ ആകര്‍ഷകമായ ഒട്ടേറെ പുതുമകളോടെയാണ് വാഹനം ബജാജ് വിപണിയില്‍ ഇറക്കിയത്. വിപണിയിലെ മികച്ച അഭിപ്രായം യുവാക്കളെ ഏറെ സ്വാധീനിക്കുകയും ചെയ്തു. ഇതാണ് വില്പനയില് മുന്നേറ്റമുണ്ടാക്കിയത്.
ഫോര്‍ വാല്‍വ് ഡിറ്റിഎസ് ഐ എഞ്ചിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിന് ഉപയോഗിക്കുന്ന ലോകത്തെ ആദ്യ ബൈക്കാണിത്.
വിപണിയിലെ മുന്നേറ്റം തുടര്‍ന്നും ഗുണകരമാകുമെന്ന വിശ്വാസമുണ്ടെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് ടൂ വീലര്‍ വിഭാഗം സിഇഒ എസ് ശ്രീധര്‍ പറഞ്ഞു.