പദ്മനാഭസ്വാമി ക്ഷേത്രം: വഴിപാടുകള്‍ ബാങ്ക് വഴി നടത്താം

തിരുവനന്തപുരം| WEBDUNIA|
PRD
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വഴിപാടുകള്‍ ഇനി ഫെഡറല്‍ ബാങ്ക് വഴി ഒണ്‍ലൈനായി ബുക്ക് ചെയ്യാം. ഫെഡറല്‍ ബാങ്ക് സോണല്‍ ഓഫീസില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ശ്യാം ശ്രീനിവാസന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സിപി ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. പദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വികെ ഹരികുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഫെഡറല്‍ ബാങ്കിന്റെ നെറ്റ് ബാങ്കിംഗും മറ്റു ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഇതിനായി ഉപയോഗിക്കാം. വഴിപാടുകളുടെ ലിസ്റ്റ് വെബ്സൈറ്റുകളില്‍ ലഭ്യമാണ്. www.sreepadmanabhaswamytemple.org/pooja.aspx, www.federalbank.co.in/General_ProductandServices_OnlineReligiousOfferings.aspxഎന്നീ വെബ്സൈറ്റുകളിലും ഈ സംവിധാനം ലഭ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :