മുന്‍ ആഴ്ചകളിലെ പ്രകടനത്തിന്റെ തുടര്‍ച്ചയെന്നോണം കഴിഞ്ഞ ആഴ്ച രാജ്യത്തെ 10 വമ്പന്‍ കമ്പനികള്‍ 33,000 കോടി രൂപയുടെ അധിക നേട്ടമുണ്ടാക്കി. രാജ്യത്തെ വലിയ ആറ് പൊതുമേഖല കമ്പനികളുടെയും നാല് സ്വകാര്യ കമ്പനികളുടെയും വിപണി മൂലധനം 11,91,376 കോടി രൂപയായാണ് ഉയര്‍ന്നത്. കഴിഞ്ഞ ആഴ്ച ഇത് 11,57,958 കോടി രൂപയായിരുന്നു.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം ഈയാഴ്ച 11,103 കോടി ഉയര്‍ന്ന് 2,72,747 കോടി രൂപയിലെത്തി. കഴിഞ്ഞയാഴ്ച ഇത് 2,61,644 കോടി രൂപയായിരുന്നു. പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസി 3,112 കോടിയുടെ അധിക നേട്ടമാണ് കഴിഞ്ഞ ആഴ്ച ഉണ്ടാക്കിയത്. ഒഎന്‍ജിസി പട്ടികയില്‍ രണ്ടം സ്ഥാനത്ത് തുടരുകയാണ്. 1,89,279 കോടി രൂപയായാണ് കമ്പനിയുടെ വിപണി മൂലധനം ഉയര്‍ന്നത്.
എന്‍ടിപിസിയുടെ വിപണി മൂലധനം 8,658 കോടി ഉയര്‍ന്ന് 1,60,127 കോടി രൂപയായി. ഭാരതി എയര്‍ടെല്ലിന്റെ മൂലധനം 5,657 കോടി ഉയര്‍ന്ന് 1,26,850 കോടി രൂപയായി. ഐടി സംരംഭമായ ഇന്‍ഫോസിസ് 347 കോടി രൂപയുടെ നേട്ടമുണ്ടാക്കി. 81,710 കോടി രൂപയാണ് ഇന്‍ഫോസിസിന്റെ വിപണി മൂലധനം. അതേസമയം ഭെല്ലിനെ മറികടന്ന് എംഎംടിസി ആറാം സ്ഥാനത്തെത്തി. 3,163 കോടി രൂപയുടെ നേട്ടമാണ് എംഎംടിസി കൈവരിച്ചത്. 77,984 രൂപയാണ് എംഎംടിസിയുടെ വിപണി മൂലധനം. 1,694 കോടി രൂപയുടെ നഷ്ടം നേരിട്ട ഭെല്ലിന്റെ വിപണി മൂലധനം 73,293 രൂപയാണ്.
എസ്ബിഐയുടെ വിപണി മൂലധനം 314 കോടി ഇടിഞ്ഞ് 72,402 കോടി രൂപയായി. എങ്കിലും എസ്ബിഐ പട്ടികയില്‍ എട്ടാം സ്ഥാനത്ത് തുടരുകയാണ്. ഐടിസിയുടെ വിപണി മൂലധനം 868 കോടി രൂപയുടെ ഉയര്‍ച്ചയില്‍ 70,732 കോടി രൂപയായി. എന്‍എംഡിസി 2,516 കോടി രൂപയുടെ നേട്ടമുണ്ടാക്കി. 66,250 കോടി രൂപയാണ് എന്‍എംഡിസിയുടെ വിപണി മൂലധനം.
ടോപ് ടെന്‍ കമ്പനികള്‍ക്ക് പുറമെ ഐസിഐസിഐ ബാങ്ക് 4,169 കോടി രൂപയും എച്ച് ഡി എഫ് സി ബാങ്ക് 481 കോടി രൂപയും നേട്ടമുണ്ടാക്കി. ഇരു സ്ഥാപനങ്ങളുടെയും വിപണി മൂലധനം യഥാക്രമം 44,274 കോടി രൂപയും 44,497 കോടി രൂപയുമാണ്.