പണികിട്ടാന്‍ സാധ്യത, തുടര്‍ച്ചയായി 4 ദിവസങ്ങളില്‍ ബാങ്ക് അവധി വരുന്നു; എടി‌എമ്മുകള്‍ കാലിയായേക്കും !

ATM, Money, Bank, Holiday, Mahanavami, Vijayadasami, Gandhi Jayanti, എ ടി എം, പണം, ബാങ്ക്, അവധി, മഹാനവമി, വിജയദശമി, ഗാന്ധിജയന്തി
തിരുവനന്തപുരം| BIJU| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (20:05 IST)
കരുതിയിരിക്കുക. കാര്യമായ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ ഉള്‍പ്പെടെയുള്ള പൊതുജനത്തിന് പണികിട്ടുന്ന കരുതുന്ന രീതിയില്‍ തുടര്‍ച്ചയായി നാല് ദിവസങ്ങളില്‍ ബാങ്ക് അവധി വരുന്നു. മാസം അവസാനത്തെ ദിവസങ്ങളില്‍ മഹാനവമി, വിജയ ദശമി അവധി പ്രമാണിച്ച് ബാങ്കുകള്‍ പൂട്ടിയിട്ടും.

ഇതിന്റെ തുടര്‍ച്ചയായി വരുന്ന ഒക്ടോബര്‍ ഒന്ന് ഞായറാഴ്ചയായതിനാല്‍ അന്നും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അടുത്ത ദിവസം ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദേശീയ അവധി ദിവസമായതിനാല്‍ അന്നും ബാങ്കുകള്‍ ഉണ്ടാവില്ല.

തുടര്‍ച്ചയായ നാല് ദിവസത്തെ ബാങ്ക് അവധി പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നത് ഉറപ്പുതന്നെ. അതുപോലെ തന്നെ, ബാങ്കുകളുടെ എടിഎമ്മുകളും പണി തന്നേക്കും.

തുടര്‍ച്ചയായ അവധി എടിഎമ്മുകളെയും ആദ്യ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കാലിയാക്കിയേക്കും. എന്തായാലും കരുതിയിരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :