നിര്‍മ്മാണ ചെലവ്: വാഹനവിപണി പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 27 ജൂലൈ 2010 (09:50 IST)
രാജ്യത്തെ മുന്‍‌നിര വാഹന നിര്‍മ്മാണ കമ്പനികളൊക്കെ പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. നിര്‍മ്മാണ ചെലവുകള്‍ ഗണ്യമായി വര്‍ധിച്ചതും വിപണിയിലെ ശക്തമായ മത്സരവും വാഹന നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാന്. രാജ്യത്തെ പ്രമുഖ കമ്പനിയായ മാരുതി സുസുകി പോലും ആദ്യപാദത്തില്‍ നഷ്ട റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.

വിവിധ കമ്പനികള്‍ രാജ്യാന്തര വിപണിയില്‍ സജീവമാകാന്‍ തുടങ്ങിയതോടെ പുതിയ മോഡലുകള്‍ ഒന്നിനു പുറകെ ഇറക്കാന്‍ മാരുതി, സുസുകി തയ്യാറാകേണ്ടി വരികയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം ജൂണ്‍ 30നു അവസാനിച്ചപ്പോള്‍ വില്‍പ്പന 27 ശതമാനം ഉയര്‍ന്നെങ്കിലും ലാഭം 20 ശതമാനം ഇടിഞ്ഞിട്ടുണ്ട്.

ഇതിന് മുമ്പ്‌ സാങ്കേതികച്ചെലവു ധനം ത്രൈമാസത്തില്‍ കൊടുക്കേണ്ടിയിരുന്നില്ല. മറ്റു ചെലവുകളുടെ ഇനത്തിലായിരുന്നു ഇത്‌ ഉള്‍പ്പെടുത്തിയിരുന്നത്‌. എന്നാല്‍, നിലവില്‍ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിനു ശേഷം മാരുതി നേരിടുന്ന മറ്റു ചെലവുകളാണ്‌ കമ്പനിക്കു ഭീഷണി സൃഷ്ടിക്കുന്നത്.

സാങ്കേതിക കൈമാറ്റത്തിനായി 65 കോടി രൂപയാണ്‌ മാരുതി ഈ വര്‍ഷം മാതൃകമ്പനിയായ സുസുകിയ്ക്കു കൈമാറിയത്‌. അസംസ്കൃത വസ്തുക്കളുടെ ചെലവിന്റെ കാര്യത്തില്‍ 25.9 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ മാരുതിയുടെ മുന്നേറ്റ പ്രതീക്ഷകള്‍ മങ്ങിയിരിക്കുകയാന്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :