ബാംഗ്ലൂര്‍|
WEBDUNIA|
Last Modified ശനി, 16 ഏപ്രില്‍ 2011 (15:25 IST)
PRO
PRO
എന്‍ ആര്‍ നാരായണ മൂര്‍ത്തിക്ക് ഇന്‍ഫോസിസ് ചെയര്‍മാന്‍ എമെറിറ്റസ് പദവി നല്‍കും. കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നാരായണ മൂര്‍ത്തി വിരമിക്കുന്നതോടെയാകും ഈ പദവി നല്‍കുക.
ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ കൂടിയായ നാരായണ മൂര്‍ത്തി ഓഗസ്റ്റിലാണ് വിരമിക്കുക. നാരായണ മൂര്‍ത്തി എമെറിറ്റസ് പദവി നല്‍കുന്ന പ്രഖ്യാപനം ഏപ്രില്‍ 30ന് കൂടുന്ന ഇന്‍ഫോസിസിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടാവും.
നാരായണമൂര്‍ത്തി തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് സൂചന നല്‍കിയത്. ഡയറക്ടര്‍ ബോര്‍ഡിലോ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലോ തനിക്ക് പ്രത്യേക ഉത്തരവാദിത്വം ഒന്നും ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇന്‍ഫോസിസിലെ ഓരോ വ്യക്തിക്കും എന്തുവിഷയത്തെക്കുറിച്ചും തന്നെ വന്ന് കണ്ട് ചര്‍ച്ച ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ചെയര്‍മാന്‍, സിഇഒ എന്നിവരെയും 30ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സിഇഒ ആയ ക്രിസ് ഗോപാലകൃഷ്ണന്‍ ചെയര്‍മാനാകുമെന്നാണ് അറിയുന്നത്. എസ് ഡി ഷിബുലാല്‍ ആയിരിക്കും പുതിയ സിഇഒ. നിലവില്‍ സിഒഒ ആണ് അദ്ദേഹം. ഇരുവരും മലയാളികളാണ്. സിഒഒ സ്ഥാനം ഒഴിച്ചിട്ടേക്കും.