ഡ്രീംലൈനറുകള്‍ കൊലയാളികള്‍, ഇനിയെങ്കിലും ഇത് നിര്‍ത്തേണ്ടതല്ലേ?
ലണ്ടന്‍|
WEBDUNIA|
PRO
ബാറ്ററിയുടെ തകരാര്‍ കാരണം ലോകമെങ്ങും സര്‍വീസ് നിര്‍ത്തിവച്ച ഡ്രീംലൈനര്‍ വിമാനങ്ങള്‍ വീണ്ടും പറന്നുതുടങ്ങിയെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ല. ഈ വിമാനം കൊലയാളി വാഹനമാണെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ഉണ്ടായ സംഭവം.
ഹീത്രൂ വിമാനത്താവളത്തില്‍ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന് തീ പിടിച്ചു. അഡിസ് അബാബയില്‍ നിന്നു വന്ന എത്യോപന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ പിന്‍ഭാഗത്താണ് തീപിടിച്ചത്. അപകടമുണ്ടാകുമ്പോള്‍ വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. അഗ്നിബാധയെ തുടര്‍ന്ന് തിരക്കേറിയ വിമാനത്താവളത്തിലെ റണ്‍വേ 90 മിനിറ്റോളം അടിച്ചിട്ടു.
ഏപ്രില്‍ മുതലാണ് ഡ്രീംലൈനറുകള്‍ വീണ്ടും പറന്നുതുടങ്ങിയത്. ഡ്രീം ലൈനര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്ന പ്രമുഖ വിമാന കമ്പനികളെല്ലാം ഇവയുടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.
ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങള്‍ അറിയപ്പെടുന്നതു തന്നെ പ്ളാസ്റ്റിക് പ്ലെയിന്‍ എന്നാണ്. മറ്റ് വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ അത്യാധുനിക മോഡലിനു ഭാരം വളരെ കുറവാണ്.