ഡെല്ലിന്‍റെ അറ്റ വരുമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി| WEBDUNIA|
ഐ ടി ഭീമനായ ഡെല്ലിന് അറ്റ വരുമാനത്തില്‍ 48 ശതമാനത്തിന്‍റെ കുറവ് സംഭവിച്ചു. ജനുവരി 31ന് അവസാനിച്ച പാദത്തില്‍ 351 മില്യണ്‍ ഡോളറാണ് കമ്പനിയുടെ അറ്റ വരുമാനം. മുന്‍ വര്‍ഷം ഈ സമയത്ത് ഇത് 679 മില്യണ്‍ ഡോളറായിരുന്നു.

നടപ്പ് വര്‍ഷം ഈ പാദത്തില്‍ 61.10 ബില്യണ്‍ ഡോളറാണ് ഡെല്ലിന്‍റെ വരുമാനം. മുന്‍ വര്‍ഷം ഈ സമയത്ത് വരുമാനം 61.13 ബില്യണ്‍ ഡോളറായിരുന്നു. 16 ശതമാനത്തിന്‍റെ ഇടിവാണ് സംഭവിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി അനുഭവപ്പെട്ടതോടെ നാല് ബില്യണ്‍ ഡോളര്‍ കരുതല്‍ പണമായി നീക്കിവയ്ക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു. ഇതിന്‍റെ ഭാഗമായി ഏഷ്യ പസഫിക് മേഖലയില്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി ആലോചിക്കുന്നുണ്ട്.

അതേസമയം തൊഴില്‍ക്ഷമത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാന്‍ കമ്പനി തയ്യാറായില്ല. എങ്കിലും പിരിച്ചുവിടല്‍ പരമാവധി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡെല്‍ പ്രസിഡന്‍റ് സ്റ്റീവ് ഫെലിസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :