ഓണ്‍ലൈനായി ട്രെയിന്‍ ബുക്കിംഗ് നടത്തുന്നതിന് ഓണ്‍ലൈന്‍ യാത്രാസേവന ദാതാക്കളായ യാത്ര ഡോട്ട് കോമും ഇന്ത്യന്‍ റയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡും(ഐആര്‍സിടിസി) ധാരണയായി. യാത്രക്കാര്‍ക്ക് യാത്ര ഡോട്ട് കോം എന്ന സൈറ്റില്‍ ഇനിമുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.
ലഭ്യമായ ട്രെയിനുകള്‍, സമയം, നിരക്ക്, അഞ്ച് ദിവസത്തേക്കുള്ള സീറ്റ് ലഭ്യത എന്നിവ ഒറ്റ സ്ക്രീനില്‍ കാണാനാകും. ബുക്ക് ചെയ്ത ടിക്കറ്റ് ആവശ്യമെങ്കില്‍ റദ്ദാക്കാനുള്ള സൌകര്യവും സൈറ്റിലുണ്ടാവും. തത്കാല്‍ സീറ്റുകള്‍, സീനിയര്‍ ക്വാട്ട എന്നിവയില്‍ ബുക്ക് ചെയ്യാനും ഇതിലൂടെ കഴിയും.
രാജ്യത്തെ ഏറ്റവും വലുതും കുറഞ്ഞ നിരക്കിലുള്ളതുമായ പൊതുയാത്ര സംവിധാനമാണ് ഇന്ത്യന്‍ റയില്‍വേ. 7000 ട്രെയിനുകളിലായി 1.2 മില്യണ്‍ ആളുകളാണ് ദിവസവും യാത്ര ചെയ്യുന്നതെന്ന് യാത്ര ഡോട്ട് കോം സിഇഒ ധ്രുവ് ശ്രിംഗി പറഞ്ഞു. ക്ലിയര്‍ ട്രിപ്പ് ഡോട്ട് കോം പോലുള്ള മറ്റ് ഏതാനും യാത്ര പോര്‍ട്ടലുകള്‍ ഇന്ത്യന്‍ റയില്‍വേയുടെ ബുക്കിംഗ് സൌകര്യം നല്‍കുന്നുണ്ട്.