ട്രഷറികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്ല: കെ എം മാണി
തിരുവനന്തപുരം|
WEBDUNIA|
Last Modified തിങ്കള്‍, 31 മാര്‍ച്ച് 2014 (12:53 IST)
PRO
സംസ്ഥാനത്ത് ട്രഷറികള്‍ക്ക് നിയന്ത്രണമില്ലെന്ന് ധനമന്ത്രി കെഎം മാണി. ട്രഷറികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ചെറിയ പ്രതിസന്ധികള്‍ നേരിടുവാനുള്ള നിയന്ത്രണങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ ബാങ്കുകളോട് പണം ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതി പണം ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമില്ല. എന്നാല്‍ അതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പാളി. സഹകരണ ബാങ്കുകളുടെ നിക്ഷേപം ട്രഷറിയിലെത്തിയില്ല. 32.5 കോടി രൂപ മാത്രമാണ് ലഭിച്ചത്. ഇതോടെ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്നാണ് കരുതുന്നത്.
സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ഇന്ന് ആയിരം കോടിയോളം രൂപയും ശമ്പളവും പെന്‍ഷനും നല്‍കാന്‍ 3000 കോടിരൂപയും കണ്ടെത്തണം. എന്നാല്‍ ശനിയാഴ്ച വൈകിട്ടത്തെ കണക്കനുസരിച്ച് 800 കോടിയോളം രൂപയുടെ മാത്രം നീക്കിയിരിപ്പാണ് ട്രഷറിയിലുള്ളത്.
ഈ പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായാണ് സര്‍ക്കാര്‍ വകുപ്പുകളുടെ പക്കലുള്ള പണവും വാണിജ്യ ബാങ്കുകളിലെ നിക്ഷേപവും ട്രഷറിയിലേക്ക് തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. നികുതി പിരിവ് ഊര്‍ജിതമാക്കാനും നിര്‍ദേശമുണ്ടായിരുന്നു.