മുംബൈ: പ്രമുഖ തേയില നിര്‍മ്മാതാക്കളായ ടാറ്റാ ടീ കമ്പനി നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള രണ്ടാം പാദത്തില്‍ 289 കോടി രൂപയുടെ മൊത്തവരുമാനം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ മൊത്തവരുമാനം 68.15 കോടി രൂപയായിരുന്നു.
ഇതിനൊപ്പം കമ്പനിയുടെ അവലോകന കാലയളവിലെ വിവിധ ഇനങ്ങളിലെ വരുമാനം 1206 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1061 കോടി രൂപയായിരുന്നു.ഈയിനത്തില്‍ 14 ശതമാനം വര്‍ദ്ധനയാണുണ്ടായത്.
അവലോകന കാലയളവില്‍ കമ്പനിക്ക് ഉയര്‍ന്ന നിരക്കില്‍ അറ്റാദായം കൈവരിക്കാന്‍ കഴിഞ്ഞത് ഇക്കാലത്ത് കുറഞ്ഞ നിരക്കിലുള്ള പലിശ നിരക്കും ഉയര്‍ന്ന നിരക്കിലുള്ള വിനിമയ നിരക്കുമാണെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ പെഴ്സി സിഗ്നാപൂരിയ പറഞ്ഞു.
വിദേശ നാണ്യ നിരക്കിലുള്ള വ്യതിയാനത്തിലൂടെ മാത്രം കമ്പനി 204 കോടി രൂപയുടെ നേട്ടമുണ്ടാക്കി എന്നും പെഴ്സി സിഗ്നാപൂരിയ പറഞ്ഞു.