ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് വരുമാനം കൂടി

മുംബൈ| WEBDUNIA|
ആഭ്യന്തര വാര്‍ത്താ വിനിമയ രംഗത്ത് പ്രസിദ്ധമായ ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് 2008-09 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ 921.29 കോടി രൂപയുടെ മൊത്ത വരുമാനം കൈവരിച്ചു.

അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 887.72 കോടി രൂപയായിരുന്നു. എന്നാല്‍ അവലോകന കാലയളവില്‍ കമ്പനിയുടെ അറ്റാദായത്തില്‍ കുറവാണുണ്ടയത് - 24.14 ശതമാനം കുറവ്.

അവലോകന കാലയളവില്‍ കമ്പനിയുടെ അറ്റാദായം 98.34 കോടി രൂപയായിരുന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 129.65 കോടി രൂപയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :