ജോയ്‌ ആലൂക്കാസിന്‌ രണ്ട് അവാര്‍ഡുകള്‍

കൊച്ചി| WEBDUNIA| Last Modified ഞായര്‍, 9 ജനുവരി 2011 (09:48 IST)
PRO
ഇന്ത്യയില്‍ ജുവലറികളുടെയും അമൂല്യരത്‌നങ്ങളുടെയും വ്യാപാര ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു വ്യാപാരസംഘടനയാണ്‌ ഓള്‍ ഇന്ത്യ ജെംസ്‌ ആന്‍ഡ്‌ ജുവലറി ട്രേഡ്‌ ഫെഡറേഷന്‍. മുംബയ്‌ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ ജിജെഎഫ്‌ സംഘടിപ്പിച്ച വര്‍ണ്ണാഭമായ ചടങ്ങില്‍ വച്ച്‌ ജോയ്‌ ആലൂക്കാസ്‌ ഗ്രൂപ്പ്‌ ഡയറക്‌ടര്‍ ജോണ്‍ പോള്‍ ജോയ്‌ ആലൂക്കാസാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

ലഭിക്കുന്ന ഓരോ അംഗീകാരവും ഉപഭോക്താക്കള്‍ക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്‌ ലഭിക്കുന്ന പ്രോത്സാഹനമാണെന്ന് ജോയ്‌ ആലൂക്കാസ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ജോയ്‌ ആലൂക്കാസ്‌ പറഞ്ഞു. ഇന്ത്യയിലെ ജെം ആന്‍ഡ്‌ ജുവലറി വ്യാപാരത്തിന്റെ വളര്‍ച്ചയ്ക്ക്‌ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജോയ്‌ ആലൂക്കാസ്‌ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്‌, കേരളം, ആന്‌ധ്രപ്രദേശ്‌, കര്‍ണ്ണാടകം തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും ജോയ്‌ ആലൂക്കാസിന്‌ സജീവ സാന്നിധ്യമുണ്ട്‌. ഗോരഗോണിലും മുംബെയിലും ജോയ്‌ ആലൂക്കാസ്‌ ജുവലറിക്ക്‌ ഷോറൂമുകളുണ്ട്‌. വിജയവാഡയില്‍ ജോയ്‌ ആലൂക്കാസിന്റെ പുതിയ ജുവലറി ശനിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :