ജപ്പാന്‍ എയര്‍ലൈന്‍സ് ജീവനക്കാരെ കുറയ്ക്കുന്നു

ടോക്യോ| WEBDUNIA| Last Modified തിങ്കള്‍, 11 ജനുവരി 2010 (11:47 IST)
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നഷ്ടത്തിലായ ജപ്പാന്‍ എയര്‍ലൈന്‍സ് 15600 പേരെ പിരിച്ചുവിടും. മൊത്തം വിഭവ ശേഷിയുടെ മൂന്നിലൊന്ന് പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ഡെല്‍റ്റയില്‍ നിന്നും അമേരിക്കന്‍ എയര്‍ലൈന്‍സില്‍ നിന്നുമുള്ള ബില്യന്‍ ഡോളറിന്‍റെ സഹായ വാഗ്ദാനം ജപ്പാന്‍ എയര്‍ലൈന്‍സ് തള്ളിയിട്ടുണ്ട്. അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷത്തേക്കാണ് ജോലിക്കാരെ കുറയ്ക്കുന്നത്.

പാപ്പരത്വം ആവശ്യപ്പെട്ട് കമ്പനി ജപ്പാന്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തകര്‍ച്ചയിലാണെന്ന് വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ജപ്പാന്‍ എയര്‍ലൈന്‍സിന്‍റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. ജീവനക്കാരെ കുറയ്ക്കുന്നത് സംബന്ധിച്ച് ജപ്പാന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിദേശ കമ്പനികള്‍ക്ക് ഓഹരി നല്‍കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നാണ് ഡെല്‍റ്റയുടെയും അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റേയും സഹായം ബോഡി തള്ളിയത്.

ജപ്പാന്‍ എയര്‍ലൈന്‍സ് നവീകരിക്കുന്നതിനായി സമിതി രൂപീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ജപ്പാനില്‍ പൊതു അവധി ആയതിനാല്‍ ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ ദിവസം 12 ശതമാനം ഇടിവാണ് ജപ്പാന്‍ എയര്‍ലൈന്‍സ് ഓഹരികള്‍ക്കുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :