കഴിഞ്ഞ ആറുമാസ കാലയളവില്‍ രാജ്യത്തുണ്ടാകുന്ന തൊഴില്‍ നഷ്ടത്തില്‍ 26.4 ശതമാനം വര്‍ദ്ധനയുണ്ടായതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി ജാപ്പനീസ് കമ്പനികളെ രൂക്ഷമായി ബാധിച്ചതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നുണ്ട്.
സ്ഥിര നിയമനക്കാരില്‍ 9,973 പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ സര്‍വെ റിപ്പോര്‍ട്ടിനെ അപേക്ഷിച്ച് 52.8 ശതമാനം കൂടുതലാണിത്.
മാര്‍ച്ചില്‍ കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഏതാണ്ട് 1,574 പേര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്ന ജോലി വിവിധ കമ്പനികള്‍ റദ്ദാക്കി. 1280 കൊളേജ് വിദ്യര്‍ത്ഥികള്‍ക്കും 294 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് വഗ്ദാനം ചെയ്യപ്പെട്ട ജോലി നഷ്ടപ്പെടുക.
മുന്‍ സര്‍വെ റിപ്പോര്‍ട്ടിനെ അപേക്ഷിച്ച് 29.5 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഇക്കാര്യത്തില്‍ സംഭവിച്ചത്. 1993ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണിതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.