ചെന്നൈ വാഹനനിര്‍മ്മാണ കേന്ദ്രം

ചെന്നൈ| WEBDUNIA| Last Modified ഞായര്‍, 14 നവം‌ബര്‍ 2010 (14:05 IST)
രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹന നിര്‍മ്മാണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന, വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന പ്രധാന കേന്ദ്രമാണ് ചെന്നൈ. പ്രമുഖ വാഹന നിര്‍മ്മാണ കമ്പനികള്‍ക്കെല്ലാം ചെന്നൈയില്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ചെന്നൈയില്‍ കാര്‍ നിര്‍മ്മാണ മേഖലയിലെ നിക്ഷേപം 2015ല്‍ 15 ബില്യന്‍ ഡോളറിലെത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

ഈ വര്‍ഷം മാത്രം കാര്‍ നിര്‍മ്മാണത്തിനായി ചെന്നൈയില്‍ മൂന്ന് ബില്യന്‍ ഡോളര്‍ നിക്ഷേപമാണ് ഇറക്കിയത്. ഇവിടെ നിന്ന് വര്‍ഷവും 1.28 ദശലക്ഷം കാറുകള്‍ വിപണിയില്‍ എത്തിക്കുന്നു. അടുത്ത വര്‍ഷം കൂടുതല്‍ വാഹനങ്ങള്‍ കയറ്റി അയക്കാന്‍ സാധിച്ചേക്കുമെന്നാണ് കരുതുന്നതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ യുഎ വാഹന നിര്‍മ്മാണ കമ്പനിയായ ഫോര്‍ഡ് ഇന്ത്യ, കൊറിയന്‍ കാര്‍ നിര്‍മ്മാണ കമ്പനി ഹ്യൂണ്ടായി, ജര്‍മന്‍ ലക്‍ച്വറി കാര്‍ നിര്‍മ്മാണ കമ്പനി ബി എം ഡബ്ലിയു, നിസ്സാന്‍ തുടങ്ങി കമ്പനികള്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ഇരുചക്ര വാഹന നിര്‍മ്മാണ കമ്പനിയായ ടി വി എസ് മോട്ടോര്‍സ്, ഹിന്ദുജ ഗ്രുപ്പ്, അഷോക് ലെയ്‌ലാന്‍ഡ് എന്നീ കമ്പനികളും പ്രവര്‍ത്തിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :