ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ക്രൂഡ് ഓയില്‍ വീണ്ടും വര്‍ധിച്ചു. ന്യൂയോര്‍ക്ക് മെക്കന്റൈന്‍ എക്സേഞ്ചില്‍ ഏപ്രില്‍ കരാറിലേക്കുള്ള ക്രൂഡ് ബാരലിന് 1.94 ഡോളര്‍ വര്‍ധിച്ച് 109.77 ഡോളറായി. ഏപ്രില്‍ കരാറിലേക്കുള്ള ബ്രെന്റ് ക്രൂഡിന് വില ബാരലിന് 125 ഡോളര്‍ നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജപ്പാന്‍ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി വെട്ടിക്കുറച്ചേക്കുമെന്ന ആശങ്കയാണ് ക്രൂഡിന് വില വര്‍ധിക്കാന്‍ കാരണം.

അതേസമയം നിയസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ആഭ്യന്തരവിപണിയില്‍ എണ്ണ വര്‍ധിപ്പിക്കാന്‍ കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :