കോള്‍ ഇന്ത്യയ്ക്ക് മഹാരത്‌ന; ലിഗ്നൈറ്റിന് നവരത്‌ന

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2011 (15:13 IST)
പൊതുമേഖലാ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യയ്ക്ക് മഹാരത്‌ന പദവി നല്‍കി. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പങ്കെടുത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ചടങ്ങിലാണ് ഇത് പ്രഖ്യാപിച്ചത്.

നെയ്‌വേലി ലിഗ്നൈറ്റ് ലിമിറ്റഡിന് നവരത്‌ന പദവിയും പവന്‍ ഹാന്‍സ് ഹെലികോപ്‌റ്റേഴ്‌സിന് മിനി-രത്‌ന പദവിയും നല്‍കിയിട്ടുണ്ട്.

സംയുക്തസംരഭത്തിനോ സ്വന്തം നിലയ്ക്കോ 5,000 കോടി രൂപവരെ നിക്ഷേപം ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ സ്വയം കൈക്കൊള്ളാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നതാണ് മഹാരത്‌ന പദവി. കമ്പനികള്‍ക്ക് 1,000 കോടി രൂപ വരെ നിക്ഷേപം നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :