കോക്ക് 25 കോടി ഡോളര്‍ നിക്ഷേപിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|

ഇന്ത്യയില്‍ പരക്കെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അതൊന്നും തന്നെ കാര്യമാക്കാതെ ലോക സോഫ്റ്റ്‌ ഡ്രിംഗ്‌സ്‌ ഭീമനായ കൊക്ക കോള വീണ്ടും പണം നിക്ഷേപിക്കാന്‍ തയാറാവുന്നതായി റിപ്പോര്‍ട്ട്‌.

കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തന മേല്‍നോട്ടം വഹിക്കുന്ന സി.ഇ.ഒ യും പ്രസിഡന്‍റുമായ അതുല്‍ സിംഗ്‌ വെളിപ്പെടുത്തിയതാണിത്‌.

നിലവില്‍ കമ്പനിയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള വിവിധ പ്ലാന്‍റുകളുടെ വികസനം ലക്‍ഷ്യമാക്കി കമ്പനി 25 കോടി ഡോളറാണ്‌ നിക്ഷേപിക്കാന്‍ തയാറെടുക്കുന്നത്‌. വരുന്ന മൂന്നു വര്‍ഷങ്ങള്‍ക്കുള്ളിലാവും ഈ തുക ഇത്തരത്തില്‍ വിനിയോഗിക്കുക.

ഇതുകൂടാതെ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക എന്ന ഉദ്ദേശവും ഇതിനു പിന്നിലുണ്ട്‌.

രാജ്യത്തെ വിവിധ സംസ്ഥാനഗ്ങ്ങളിലായി കൊക്കകോളയ്ക്ക്‌ നിലവില്‍ 1200 കോടി ഡോളറിന്റെ നിക്ഷേപമാണുള്ളത്‌ എന്നും അതുല്‍ സിംഗ്‌ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :