കൊച്ചിയില്‍ സ്മാര്‍ട്ട്‌സിറ്റിയുടെ ഓഫീസ് തുടങ്ങും

ദുബായ്| WEBDUNIA|
PRO
കൊച്ചിയില്‍ സ്മാര്‍ട്ട്‌സിറ്റിയുടെ ഓഫീസ് തുടങ്ങാന്‍ ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം. രണ്ടു മാസത്തിനുള്ളില്‍ ഈ ഓഫീസ് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. ഇവിടെ ആറു മാസത്തിനുള്ളില്‍ തന്നെ സിഇഒയെ നിയമിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

ഇതിന് പുറമെ ടീകോം സിഇഒയായ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ലയ്ക്ക് സ്മാര്‍ട്ട്‌സിറ്റിയുടെ പൂര്‍ണ ചുമതല നല്‍കാനും ഡയറക്ടര്‍ബോര്‍ഡ് യോഗം തീരുമാനിച്ചു. അഞ്ചര വര്‍ഷം കൊണ്ട് സ്മാര്‍ട്ട്‌സിറ്റി യാഥാര്‍ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങളുമായിട്ടായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍.

യോഗത്തില്‍ സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി പി കെകുഞ്ഞാലിക്കുട്ടി, വ്യവസായ സെക്രട്ടറി പി എച്ച് കുര്യന്‍, സ്മാര്‍ട്ട്‌സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ ബൈജു ജോര്‍ജ്ജ് എന്നിവരും, പ്രത്യേക ക്ഷണിതാവായി എംഎ യൂസഫലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :