കേരളത്തില്‍ സുഗന്ധവ്യഞ്ജന വിപണിയില്‍ ഇടിവ്

കൊച്ചി| WEBDUNIA|
PRO
PRO
കേരളത്തില്‍ സുഗന്ധവ്യഞ്ജന വിപണിയില്‍ ഉത്‌പാദനത്തിലും കയറ്റുമതിയിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ പ്രധാന കാര്‍ഷിക വിളകളായ കുരുമുളക്, ഏലം, മഞ്ഞള്‍, ഇഞ്ചി എന്നീ സുഗന്ധവ്യഞ്ജനങ്ങളുടെ വിപണിയ്ക്കാണ് ഇടിവ്.

കാലാവസ്ഥയിലെ മാറ്റങ്ങളും ഉത്പാദന ചെലവിലെ വര്‍ദ്ധനയും മൂലം കുരുമുളകും ഏലവും ഉള്‍പ്പെടെയുള്ള പ്രധാന സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറുകയാണ്. കനത്ത വേനലാണ് പ്രധാനമായും ഏലം കൃഷിക്ക് തിരിച്ചടിയായത്. ഊഹക്കച്ചവടക്കാര്‍ പിടിമുറുക്കിയതോടെ കര്‍ഷകര്‍ക്ക് ഉത്‌പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നുമില്ല.

രാജ്യത്തെ മൊത്തം സുഗന്ധവ്യഞ്‌ജന കയറ്റുമതി 22 ശതമാനം വര്‍ദ്ധനയോടെ ഏഴു ലക്ഷം ടണ്ണിലെത്തിയപ്പോഴാണ് കുരുമുളകിന്റെയും ഏലത്തിന്റെയും കയറ്റുമതിയ്ക്ക് കനത്ത തിരിച്ചടി നേരിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കുരുമുളക് കയറ്റുമതിയില്‍ 40 ശതമാനവും ഏലം കയറ്റുമതിയില്‍ 50 ശതമാനവും ഇടിവുണ്ടായിരുന്നു.

അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ കനത്ത തകര്‍ച്ചയും സുഗന്ധവ്യഞ്ജന വിപണിക്ക് ഗുണം ചെയ്തില്ല. വെളുത്തുള്ളി, ചുവന്ന മുളക്, മല്ലി, കായം, കടുക് എന്നിവയുടെ കയറ്റുമതി ഇക്കാലത്ത് മികച്ച വളര്‍ച്ചയും ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :