സംസ്ഥാനത്ത് അരിക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ആവശ്യത്തിന് അരിലഭിക്കുന്നില്ല. മില്ലുടമകള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ കയറ്റുമതി ചെയ്യണമെന്ന ആന്ധ്രാസര്‍ക്കാരിന്റെ പുതിയ നിര്‍ദേശമാണ് സംസ്ഥാനത്തെ അരിവിപണിയെയും ബാധിച്ചിരിക്കുന്നത്. ഇതോടെ ആന്ധ്രയില്‍ നിന്നുള്ള അരിവരവ് ഏറെകുറെ നിന്നിരിക്കുകയാണ്.
നേരത്തെ ലഭ്യമല്ലാതിരുന്ന പെര്‍മിറ്റ് പുനഃസ്ഥാപിച്ചിട്ടും പുതിയ നിയമം മൂലം ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് അരി എത്തുന്നില്ല. ഇതിനുപുറമെ തമിഴ്നാട്ടില്‍ പരിശോധന കര്‍ശനമാക്കിയതു മൂലം ലോറിയില്‍ അരി കയറ്റി അയയ്ക്കുന്നത് മില്ലുടമകള്‍ നിര്‍ത്തിവെച്ചു. ഇതോടെ ജയ, സുരേഖ അരികള്‍ക്ക് വിപണിയില്‍ കടുത്ത ക്ഷാമം നേരിടുകയാണെന്ന്.
അതേസമയം, അരിക്ഷാമം രൂക്ഷമായതോടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വ്യാപകമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറി വരവ് കുറഞ്ഞതോടെ പച്ചക്കറി വിലയും കുതിച്ചുയരുകയാണ്.