കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത ആറു ശതമാനം വര്‍ധിപ്പിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നല്‍കി.
അടിസ്ഥാന ശമ്പളത്തിന്റെ 45% ആണ് ഇപ്പോള്‍ ക്ഷാമബത്ത ആയി നല്‍കുന്നത്. ഇത് 51% ആയിട്ടാണ് വര്‍ധിക്കുക. ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു വര്‍ധന.
അമ്പത് ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 38 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.