കിംഗ്‌ഫിഷറിന് സഹായവുമായി രണ്ട് നിക്ഷേപകര്‍

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
കടബാധ്യത കാരണം പ്രതിസന്ധിയിലായ കിംഗ്ഫിഷറിന് രണ്ട് നിക്ഷേപകര്‍ സഹായവുമായി എത്തിയതായി കിംഗ്ഫിഷര്‍ കമ്പനി ചെയര്‍മാന്‍ അറിയിച്ചു. നിക്ഷേപകരുമായി നല്ല ധാരണയിലെത്തുകയാണെങ്കില്‍ കമ്പനിയുടെ 24% ഓഹരികള്‍ അവര്‍ക്കു വില്‍ക്കും. എന്നാല്‍ ഈ വമ്പന്‍ നിക്ഷേപകരാണെന്ന് വെളിപ്പെടുത്താന്‍ മല്യ തയ്യാറായില്ല.

അതേസമയം, ബ്രിട്ടീഷ്‌ എയര്‍വേസിന്റെ മാതൃകമ്പനി ഐഎജി, എത്തിഹാദ്‌ എയര്‍വേസ്‌ എന്നീ കമ്പനികള്‍ കിംഗ്ഫിഷറില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. കിംഗ്ഫിഷര്‍ കടബാധ്യതയില്‍ നിന്നും രക്ഷനേടാനായി കൂടുതല്‍ വായ്‌പയ്ക്കായി ബാങ്കുകളെ സമീപിച്ചെങ്കിലും ബാങ്കുകള്‍ ഒന്നും തന്നെ അവരെ സഹായിക്കാന്‍ തയ്യാറായിരുന്നില്ല.

കിംഗ്ഫിഷറിന്റെ മൂന്നില്‍ രണ്ട് സര്‍വീസുകളും ഇപ്പോള്‍ നിലച്ച അവസ്ഥയിലാണ്. നികുതി അടയ്ക്കാന്‍ കമ്പനി വീഴ്‌ച വരുത്തിയതിനാല്‍ സര്‍ക്കാര്‍ കിംഗ്ഫിഷറിന്റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ഗുരുതരമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :