ഒരു ലക്ഷം വാണിജ്യവാഹനങ്ങളുമായി ടാറ്റ മുന്നില്‍

ജം‌ഷെഡ്പുര്‍| WEBDUNIA|
PRO
PRO
ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം വാണിജ്യ വാഹനങ്ങള്‍ നിര്‍മ്മിച്ച ഓട്ടോമൊബൈല്‍ കമ്പനിയെന്ന ബഹുമതി ടാറ്റാ മോട്ടോര്‍സിന്. കഴിഞ്ഞ കുറച്ചുമാസങ്ങളിലായി വേള്‍ഡ് ട്രക്കിന്റെ വില്‍പ്പനയില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം വാണിജ്യ വാഹനങ്ങള്‍ നിര്‍മ്മിച്ചുവന്ന ബഹുമതി നേടാനായത് അഭിമാനാര്‍ഹമാണെന്ന് കമ്പനിയുടെ വാണിജ്യ വാഹന വ്യവസായ വിഭാ‍ഗം പ്രസിഡന്റ് രവി പിഷാരടി പറഞ്ഞു.

ടാറ്റ വേള്‍ഡ് ട്രക്കിന്റെ വില്‍പ്പനയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അടുത്ത സാമ്പത്തികവര്‍ഷം അവസാനത്തിനുള്ളില്‍ ഇതിന്റെ ആറോ എട്ടോ മോഡലുകള്‍ കൂടി പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :