മുംബൈ|
WEBDUNIA|
Last Modified വ്യാഴം, 28 ജനുവരി 2010 (18:06 IST)
PRO
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു മില്യന്‍ (പത്ത് ലക്ഷം) കാറുകള്‍ വില്‍ക്കുമെന്ന് രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നുള്ള മടങ്ങിവരവ് അതിന് സഹായകരമാകുമെന്നാണ് മാരുതിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, അസംസ്കൃത വസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതും സാമ്പത്തിക ഉത്തേജന പാക്കേജ് പിന്‍വലിക്കുന്നതും അടുത്ത വര്‍ഷം വെല്ലുവിളിയാകുമെന്നും കമ്പനി വിലയിരുത്തുന്നു.
രാജ്യത്ത് രണ്ട് കാറുകള്‍ വില്‍പന നടക്കുമ്പോള്‍ അതിലൊന്ന് മാരുതിയാണെന്ന് ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു. 2009-10 സാമ്പത്തിക വര്‍ഷത്ഥ്തില്‍ മാരുതിയുടെ വില്‍പന 26 ശതമാനം ഉയരുമെന്ന് ചെയര്‍മാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍, അടുത്ത 15 മാസത്തെ കാര്യം മുന്‍കൂട്ടി കാണാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റോയിറ്റേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഈ വര്‍ഷത്തില്‍ 145000 കാറുകള്‍ കയറ്റുമതി ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. മുന്‍ വര്‍ഷത്തെ അപെക്ഷിച്ച് ഇരട്ടിയിലധികമാണിത്. 2010-11ല്‍ ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലേക്കും വില്‍പന വ്യാപിപ്പിക്കും. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ മാരുതിക്ക് ഇപ്പോള്‍ നല്ല സ്വീകരണമാണെന്ന് ഭാര്‍ഗവ പറഞ്ഞു.