ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല ദാതാക്കളായ ഐസിഐസിഐ ബാങ്കിലെ ഒഹരിപങ്കാളിത്തം ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ ഉയര്‍ത്തി. 9.38 ശതമാനമായാണ് ഓഹരിപങ്കാളിത്തം ഉയര്‍ത്തിയത്.
ഐസിഐസിഐയുടെ 2.27 കോടി ഓഹരികള്‍ 145.62 കോടി രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ സ്വന്തമാക്കിയാണ് എല്‍ഐസി തങ്ങളുടെ ഓഹരിപങ്കാളിത്തം ഉയര്‍ത്തിയത്. 2.27 ശതമാനം ഓഹരികളാണ് എല്‍ഐസി പുതുതായി സ്വന്തമാക്കിയത്. ഇതോടെ ബാങ്കിന്റെ 10.44 കോടി ഓഹരികള്‍ എല്‍ഐസിയുടെ കയ്യിലായി. ഇത് മൊത്തം ഓഹരികളുടെ ഏതാണ്ട് 9.38 ശതമാനം വരും. നേരത്തെ 7.34 ശതമാനം ഓഹരികളാണ് എല്‍ഐസിക്കുണ്ടായിരുന്നത്.
ഐസിഐസിഐ ബാങ്ക് ഓഹരികള്‍ 232.90 രൂപയ്ക്കാണ് ചൊവ്വാഴ്ചത്തെ ആരംഭവിപണിയില് വ്യാപാരം നടക്കുന്നത്. 3.59 ശതമാനം ഇടിവാണ് ബാങ്ക് ഓഹരികള്‍ ഇന്ന് നേരിട്ടത്.