സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്‌ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസകാലയളവിലെ ഒന്നാം പാദത്തില്‍ത്തി 167.57 കോടി പ്രവര്‍ത്തനലാഭം കൈവരിച്ചു.
ബാങ്കിന്‍റെ ഇക്കാലയത്തെ അറ്റാദായം 41.12 കോടി രൂപയാണ്. അതേ സമയം അവലോകന കാലയളവിലെ പലിശ വരുമാനം 14 ശതമാനമായി ഉയര്‍ന്നപ്പോള്‍ പലിശയിതര വരുമാനം 20 ശതമാനമായി വര്‍ദ്ധിച്ചു.
അതുപോലെ ബാങ്കിന്‍റെ ഇക്കാലയളവിലെ മൊത്തം ഇടപാടുകളുടെ തുക 66,000 കോടി കവിഞ്ഞു. അതേ സമയം ബാങ്കിന്‍റെ കാര്‍ഷിക വായ്പകളുടെ തുക 564 കോടി രൂപ വര്‍ദ്ധനയോടെ 3,699 കോടി രൂപയായി ഉയര്‍ന്നു.
അവലോകന കാലാവധിയില്‍ സംസ്ഥാനത്ത് ബാങ്ക് രണ്ട് പുതിയ ശാഖകള്‍ തുറന്നു. ഇതോടെ ബാങ്കിന്‍റെ സംസ്ഥാനത്തെ മൊത്തം ശാഖകളുടെ എണ്ണം 712 ആയി ഉയര്‍ന്നു. വരുന്ന ഒരു വര്‍ഷത്തില്‍ ബാങ്ക് 100 ശാഖകള്‍ ആരംഭിക്കും. ഇതില്‍ 70 - 75 എണ്ണം കേരളത്തില്‍ ആയിരിക്കും എന്നും ബാങ്ക് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
തിരുവനന്തപുരം|
WEBDUNIA|
Last Modified ബുധന്‍, 16 ജൂലൈ 2008 (10:14 IST)