എയര്‍ടെല്ലിന് 27% ലാഭവര്‍ദ്ധന

മുംബൈ| WEBDUNIA| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2008 (13:49 IST)

പ്രസിദ്ധ മൊബൈല്‍ സേവനദാതക്കളായ ഭാരതി എയര്‍ടെല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ 27 ശതമാനം വര്‍ദ്ധന കൈവരിച്ചു. കമ്പനി ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ അറിയിച്ചതാണിത്.

ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 2,046 കോടി രൂപയായി വര്‍ദ്ധിച്ചു. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,614 കോടി രൂപയായിരുന്നു.

അവലോകന കാലയളവില്‍ കമ്പനിയുടെ വരിക്കാരുടെ എണ്ണം 57 ശതമാനം വര്‍ദ്ധനയോടെ 7.99 കോടിയായി ഉയര്‍ന്നു. ഈയിനത്തില്‍ ഭാരതി എയര്‍ടെല്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണെന്നും കമ്പനി അവകാശപ്പെടുന്നു.

നിലവില്‍ കമ്പനിയുടെ കമ്പോള വിഹിതം 24.6 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 23.4 ശതമാനമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :