ഈബേ ഉത്പന്നങ്ങള്‍ വെറും ഒമ്പത് മണിക്കൂറിനകം കൈകളിലെത്തും!
മുംബൈ|
WEBDUNIA|
PRO
PRO
പ്രമുഖ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഈബേ ഡെലിവറിയുടെ വേഗത വര്‍ധിപ്പിക്കുന്നു. ഇനി വെറും ഒമ്പത് മണിക്കൂറിനകം ഈബേ ഉത്പന്നങ്ങള്‍ ആവശ്യക്കാരുടെ കൈകളിലെത്തും.
തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങളിലാണ് ഈ സംവിധാനം ആദ്യം ഏര്‍പ്പെടുത്തുക. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ഡിജിറ്റല്‍ ക്യാമറ, ടാബ്ലെറ്റ് തുടങ്ങിയവയാണ് ഇവ.
തുടക്കത്തില്‍ മുംബൈയില്‍ ആയിരിക്കും ഈ സേവനം ലഭ്യമാകുക. തുടര്‍ന്ന് മറ്റ് നഗരങ്ങളിലേക്കും ഇത് എത്തും.
ഉച്ചയോടെ ബുക്ക് ചെയ്യുന്ന ഉത്പന്നങ്ങള്‍ രാത്രിയോടെ തന്നെ ഉപഭോക്താക്കളുടെ കൈകളിലെത്തും. എന്നാല്‍ ഇതിന് അധിക ചാര്‍ജ് ഈടാക്കുകയുമില്ല.