ഇന്ത്യ 400 വിമാനങ്ങള്‍ നിര്‍മ്മിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
യാത്രാവിമാനങ്ങള്‍ ഉള്‍പ്പടെ 400 വിമാനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. 90 സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിമാനങ്ങളുടെ നിര്‍മ്മാണ നടപടികള്‍ പുരോഗമിക്കുന്നു. 400 വിമാനങ്ങളില്‍ പകുതിയോളം സൈനികാവശ്യത്തിനായി ഉപയോഗിക്കും. ബാക്കിയുള്ള യാത്രാ വിമാനങ്ങളായി ഉപയോഗിക്കും.

ഇന്ത്യയിലെ നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്താനായിരിക്കും ഇവ ഉപയോഗിക്കുക. 800 കിലോമീറ്റര്‍ ശേഷിയാണ് ഈ വിമാനങ്ങള്‍ക്ക് ഉണ്ടായിരിക്കുക.

ഈ പദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. ഐ എസ് ആര്‍ ഒയുടെ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരാണ് ഈ സമിതിയുടെ തലവന്‍.

വിമാനനിര്‍മ്മാണത്തില്‍ സ്വകാര്യ പങ്കാളിത്തവും ഉണ്ടായിരിക്കും. ആഭ്യന്തരവ്യോമഗതാഗതത്തിന്‍റെ വളര്‍ച്ചയ്ക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :