ബാങ്കിങ് ലൈസന്‍സിനായി റിസര്‍വ് ബാങ്കില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന ഇന്ത്യാ പോസ്റ്റ് രാജ്യത്തൊട്ടാകെ എടിഎം ശൃംഖല സ്ഥാപിക്കാനൊരുങ്ങുന്നു.
ആറു മാസത്തിനുള്ളില്‍ ആയിരം എടിഎം കൗണ്ടറുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. പോസ്റ്റ് ഓഫീസ് സേവിങ്‌സ് നിക്ഷേപമുള്ള എല്ലാവര്‍ക്കും എടിഎം കാര്‍ഡുകള്‍ വിതരണം ചെയ്യാനും തപാല്‍ വകുപ്പ് ഒരുങ്ങുന്നുണ്ട്.
രാജ്യത്തെ മുഴുവന്‍ പോസ്റ്റ് ഓഫീസുകളേയും ഒരൊറ്റ ടെക്‌നോളജി പ്ലാറ്റ്‌ഫോമിനു കീഴില്‍ ബന്ധിപ്പിക്കാനും നടപടികള്‍ ആരംഭിച്ചു. കോര്‍ ബാങ്കിങ് സൊലൂഷന്‍സ് മാതൃകയിലുള്ള സാങ്കേതിക വിദ്യയായിരിക്കും.