ഇന്ത്യന്‍ ബാങ്കിന്റെ ലാഭത്തില്‍ വര്‍ധന

ചെന്നൈ| WEBDUNIA|
ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധന. ജൂണ്‍ 30ന് അവസാനിച്ച ഒന്നാം‌പാദത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 10.5% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ബാങ്കിന്റെ അറ്റാദായം 406.9 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. മുന്‍‌വര്‍ഷം ഇതേകാലയളവില്‍ ഇത് 368.2 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്തം ഇടപാട് 21.3% വര്‍ധിച്ച് 1,92,924 കോടി രൂപയായി. മൊത്തവരുമാനത്തില്‍ 22.3 ശതമാനം വര്‍ധനയുണ്ടായി. വരുമാനം 3,030.70 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. എസ്ബിഐ മ്യൂച്വല്‍ ഫണ്ടുമായി ചേര്‍ന്നു മ്യൂച്വല്‍ ഫണ്ട് രംഗത്തേക്കു കടക്കാനൊരുങ്ങുകയാണെന്ന് ബാങ്ക് ചെയര്‍മാനും എംഡിയുമായ ടി എം ഭാസിന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :