മുംബൈ|
WEBDUNIA|
Last Modified ശനി, 30 ജനുവരി 2010 (11:41 IST)
കഴിഞ്ഞ ഡിസംബര്‍ 31 വരെ 17000 നാനോ കാറുകള്‍ വിറ്റതായി ടാറ്റ മോട്ടോഴ്സ്. ഗുജറാത്തിലെ സാനന്ദ് പ്ലാന്‍റില്‍ നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നാനോ കാറുകള്‍ ഉത്പാദനം തുടങ്ങിയതായി ടാറ്റ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടര്‍ പി എം തലാങ് പറഞ്ഞു. ഉത്തരാഖണ്ഡ് പ്ലാന്‍റില്‍ നിന്ന് ഡിസംബര്‍ 31 വരെ 17537 നാനോ കാറുകള്‍ വിപണിയിലെത്തിച്ചതായും അദ്ദേഹം അറിയിച്ചു.
സാനന്ദ് പ്ലാന്‍റില്‍ നിന്ന് അടുത്ത രണ്ട് മാസത്തിനകം വാണിജ്യാടിസ്ഥാനത്തിലുള്ള നാനോ കാറുകളുടെ ഉത്പാദനം തുടങ്ങും. ഇതോടെ കാറുകളുടെ വിപണനം വളരെ എളുപ്പത്തിലാകും. ആദ്യ ഘട്ടത്തില്‍ രണ്ടര ലക്ഷം കാറുകളാണ് പ്ലാന്‍റില്‍ നിന്ന് ഉത്പാദിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.