ആവേശക്രിക്കറ്റിന് ടിവി പ്രേക്ഷകര്‍ കുറയുന്നു

WEBDUNIA|
PRO
PRO
ആവേശക്രിക്കറ്റിന് ടി വി പ്രേക്ഷകര്‍ കുറയുന്നു. ഐ പി എല്ലിലെ ആദ്യ ആറ് മത്സരങ്ങളുടെ മൊത്തം പ്രേക്ഷകരുടെ എണ്ണം 90.1 മില്യണ്‍ മാത്രമാണെന്നാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ സീസണില്‍ ഇത്രയും മത്സരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പ്രേക്ഷകരുടെ എണ്ണം 101. 77 മില്യണ്‍ ആയിരുന്നു.

പ്രേക്ഷകരുടെ എണ്ണത്തില്‍ മാത്രമല്ല മത്സരം കാണാന്‍ ചാനലിന് മുന്നില്‍ ചെലവഴിച്ച സമയത്തിലും വന്‍ കുറവ് വന്നിരിക്കുന്നുവെന്നാണ് റേറ്റിംഗ് വ്യക്തമാക്കുന്നത്.

അമിതാഭ് ബച്ചനടക്കമുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുത്ത ഉദ്‌ഘാടന ചടങ്ങിന്റെ റേറ്റിംഗ് 1.16 ശതമാനം മാത്രമാണ്. കഴിഞ്ഞ സീസണേക്കാളും ഐ പി എല്ലിന്റെ ടി വി പ്രേക്ഷകരില്‍ ഇത്തവണ വന്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :