ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 30 മെയ് 2008 (11:36 IST)
പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കുള്ള അനുമതി ലഭിക്കാനായി പുതിയ 15 പദ്ധതികള്‍ കൂടി പരിഗണിച്ചേക്കും എന്നറിയുന്നു. ജൂണ്‍ നാലാം തീയതി ചേരുന്ന പ്രത്യേക സമിതിയിലായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.
പതിനഞ്ച് പദ്ധതികളില്‍ 11 എണ്ണവും ഐ.റ്റി., ഇലക്ട്രോണിക് ഹാര്ഡ്വെയര് മേഖലകളിലുള്ള കമ്പനികളാണ്. ഇതില്‍ ലാര്‍സന്‍ ആന്റ് ട്യൂബ്രോ, ഡെക്കാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ലാന്‍ഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് എന്നിവയുടെ പദ്ധതികളുമുണ്ട്.
കേന്ദ്ര വാണിജ്യവകുപ്പ് സെക്രട്ടറി ഗോപാല്‍ കൃഷ്ണപിള്ള ചെയര്‍മാനായുള്ള സമിതിയാണ് പ്രത്യേക സാമ്പത്തിക മേഖലകളുടെ അനുമതിക്ക് സര്‍ക്കാരിനോട് ശുപാര്‍ശ നല്‍കുന്നത്.
ഈ പദ്ധതികളില്‍ ആറെണ്ണം ഹൈദരാബാദ് ആസ്ഥാനമായുള്ള ഡെക്കാണ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വിവിധ മേഖലകളിലുള്ളവയാണ്. അതേ സമയം എല്‍ ആന്റ് ടിയുടെ പദ്ധതിയാവട്ടെ ഗുജറാത്തില്‍ 15 ഹെക്ടറില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഐ.റ്റി മേഖലയിലേതുമാണ്.