സ്വത്തിന്റെ 25% സന്നദ്ധപ്രവര്‍ത്തനത്തിന് ചെലവിട്ടു: അസിം

ബംഗളൂരു: | WEBDUNIA|
PRO
PRO
തന്റെ സ്വത്തിന്റെ 25% സന്നദ്ധ പ്രവര്‍ത്തനത്തിനായി ചെലവഴിച്ചുവെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന പണം ശരിയായ രീതിയില്‍ ഉപയോഗിക്കുന്നത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വത്തിന്റെ പകുതിയോളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് തീരുമാനിച്ചിട്ടുള്ള പ്രതിജ്ഞാ ക്ലബില്‍ അംഗത്വമുള്ള ആദ്യ ഇന്ത്യക്കാരനാണ് അസിം പ്രേംജി. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അസിം പ്രേംജി സ്വന്തം പേരില്‍ 2011ലാണ് ഫൗണ്ടേഷന്‍ ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :