സെന്‍സെക്‌സില്‍ 130 പോയന്റ് നഷ്ടം

മുംബൈ| WEBDUNIA| Last Modified വ്യാഴം, 10 ഫെബ്രുവരി 2011 (17:12 IST)
ഇന്ത്യന്‍ ഓഹരി വിപണി വ്യാഴാഴ്ചയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 129.73 പോയന്റ് നഷ്ടത്തോടെ 17463.04 എന്ന നിലയിലും നിഫ്റ്റി 27.75 പോയന്റ് നഷ്ടത്തോടെ 5225.80 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സ്വകാര്യ ബാങ്കിംഗ്, വാഹന, ഊര്‍ജ്ജ, അരോഗ്യ പരിരക്ഷ രംഗം തുടങ്ങിയ ഓഹരികളിലെ നഷ്ടവും അഡാഗ് ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരി വിലയിലെ ഇടിവുമാണ് വിപണിക്ക് പ്രതികൂലമായത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ് ബി ഐ, ഭേല്‍, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടി സി എസ്, എച്ച് ഡി എഫ് സി, വിപ്രോ എന്നീ ഓഹരികള്‍ വ്യാഴാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :